യുഎഇയിൽ കാർ ഇൻഷുറൻസ് പ്രീമിയം വർധിച്ചേക്കും. ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം 45% വർധിച്ച പശ്ചാത്തലത്തിലാണ് പ്രീമിയം വർധിപ്പിക്കാൻ ഇൻഷുറൻസ് കമ്പനികൾ ആലോചിക്കുന്നത്. ഇത് മലയാളികളടക്കം കുറഞ്ഞ വരുമാനക്കാരായ വിദേശികളെ ബാധിക്കും.

യുഎഇയിൽ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിലേറെ പേർ വാക്സീൻ സ്വീകരിച്ചതോടെ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുകയും സാമ്പത്തിക മേഖല തിരിച്ചുവരികയും ചെയ്തുവരുന്നു.

വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതോ അപകടങ്ങളും വർധിച്ചു. ഇതാണ് ക്ലെയിം കൂടാൻ കാരണം. കോവിഡിന്റെ തുടക്കത്തിൽ ക്ലെയിം 60% കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here