ദുബായില്‍ സൈക്കിള്‍ റാക്ക് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഒരു നമ്ബര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം.വാഹനങ്ങളുടെ പിന്നില്‍ സൈക്കിളുകള്‍ കൂടി വെയ്‍ക്കുമ്ബോള്‍ നമ്ബര്‍ പ്ലേറ്റുകള്‍ മറയുന്ന സാഹചര്യത്തിലാണ് നടപടി.

പുതിയ നമ്ബര്‍ പ്ലേറ്റ് നല്‍കാനുള്ള തീരുമാനം സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കാന്‍‌ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബൈ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ സദഹ് പറഞ്ഞു. സൈക്കിള്‍ സൗഹൃദ നഗരമായി മാറാനുള്ള ദുബൈയുടെ പരിശ്രമങ്ങളില്‍ ഇത് സഹായകമാവും. ജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പ്രതികരണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here