ഷാ​ര്‍​ജ​യി​ല്‍ ഏ​ഴു പു​തി​യ സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) ആണ് ഇക്കാര്യം അറിയിച്ചത്.ദ​ര്‍​ബ് അ​ല്‍ സാ​ദ പ്രൈ​വ​റ്റ് സ്കൂ​ള്‍, വി​ക്ടോ​റി​യ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സ്കൂ​ള്‍, മ​ന്‍​ഡീ​ന അ​മേ​രി​ക്ക​ന്‍ പ്രൈ​വ​റ്റ് സ്കൂ​ള്‍, അ​ല്‍ മ​ദീ​ന ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സ്കൂ​ള്‍, അ​ല്‍ സി​ദ്ര പ്രൈ​വ​റ്റ് സ്കൂ​ള്‍, ഗ​ള്‍​ഫ് അ​മേ​രി​ക്ക​ന്‍ പ്രൈ​വ​റ്റ് സ്കൂ​ള്‍, ചൗ​ഇ​ഫാ​ത് സാ​ബി​സ് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സ്കൂ​ള്‍ എ​ന്നി​വ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ്കൂ​ളു​ക​ളെ എ​സ്.​പി.​ഇ.​എ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഡോ. ​മു​ഹ​ദ്ദി​ത അ​ല്‍ ഹാ​ഷി​മി സ്വാ​ഗ​തം ചെ​യ്തു.

അതേസമയം അബുദാബിയില്‍ 455 സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ള​ട​ക്കം ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച 16,383 ക്ലാ​സ് മു​റി​ക​ള്‍ സ​ജ്ജ​മാ​യി​രു​ന്നു. 28,681 അ​ധ്യാ​പ​ക​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ബൂ​ദ​ബി​യി​ല്‍ ക്ലാ​സ് പ​ഠ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ല്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റി​വ് ആ​യ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ത്ര​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ദ്യ​മാ​സം 14 ദി​വ​സം കൂ​ടു​മ്ബോ​ള്‍ വീ​ണ്ടും പ​രി​ശോ​ധ​ന വേ​ണം. പി​ന്നീ​ട്​ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ഴ്ച​തോ​റും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here