കോവിഡ്-19 സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള വിവിധ ബാങ്കുകളിൽ നിന്നും യു.എ.ഇ പൗരന്മാരെ തൊഴിലിൽ നിന്ന് പുറത്താക്കുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ ഉത്തരവിറക്കി. കൊറോണ സാഹചര്യങ്ങൾ മൂലം ബാങ്കുകളിൽ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനോ മറ്റോ തീരുമാനങ്ങൾ എടുക്കുന്നുവെൻകിൽ 212ആം റെഗുലേറ്ററി ആക്ട് അനുസരിച്ചായിരിക്കണം അതെന്നും എമിറൈറ്റേസേഷൻ നിയമം കർശനമായി പാലിക്കണമെന്നും നിലവിൽ ബാങ്കിൽ ജോലി ചെയ്യുന്ന മുഴുവൻ എമറാത്തി പൗരന്മാരെയും സംരക്ഷിക്കണമെന്നും ഒരു അടിയന്തര സാഹചര്യത്തിലും അവരെ പിരിച്ചു വിടരുതെന്നും വിവിധ ബാങ്കുകൾക്കായി നൽകിയ ഉത്തരവിൽ പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here