2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ രേഖപ്പെടുത്തിയ നോവൽ കൊറോണ വൈറസ് എന്ന കോവിഡ്-19 ലോകം മുഴുവൻ വ്യാപിച്ച് വിവിധ രാഷ്ട്രങ്ങളുടെ മേൽ വൻ സാമ്പത്തിക ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി ചൈനയിൽ ആണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതല്ലാതെ ഇതിൻറെ ഉത്ഭവത്തെ കുറിച്ചുള്ള പഠനങ്ങൾ പോലും വ്യക്തമല്ല. ജൈവായുധമായി പ്രയോഗിക്കപ്പെട്ടത് എന്നതു മുതൽ അബദ്ധവശാൽ ലാബിൽ നിന്ന് പുറത്ത് എത്തിയതാണെന്ന് വരെയുള്ള നിഗമനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വുഹാനിലെ ഒരു അനിമൽ മാർക്കറ്റിൽ നിന്നാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്.എന്നാൽ ഇതിനോട് ചേർന്നുള്ള ലാബിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലോകത്ത് നടക്കുന്ന ചർച്ചകൾ മുഴുവനും. കോവിഡ്-19 ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞദിവസം അമേരിക്കയും തീരുമാനിച്ചിരുന്നു. വുഹാനിൽ സ്ഥിതിചെയ്യുന്ന ലാബിൽ നിന്നും ആണ് ഈ വൈറസ് പുറത്ത് വന്നത് എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ നിഗമനം. ഈ ലാബിൽ 1500ഓളം വിഭാഗങ്ങളിലായി വിവിധ വൈറസുകളെ പ്രിസർവ് ചെയ്യുകയും അതിനെ കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്യപ്പെടുന്നുണ്ട്. നൂതന വൈറസ് കലക്ഷൻ സെൻറർ ആയാണ് ഈ ലാബ് 2018 മുതൽ പ്രവർത്തനമാരംഭിച്ചത്. വിവിധ ഇനം വൈറസുകളെ കുറിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു. ദ വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം മതിയായ സുരക്ഷ ഉപകരണങ്ങളോ പ്രതിരോധ നടപടികൾ കൈക്കൊള്ളാതെയോ ആണ് ഈ ലാബിൽ വൈറസുകളെ കുറിച്ചുള്ള പഠനം നടന്നു വരുന്നതെന്നും വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ലാബിനു പറ്റിയ വീഴ്ചയാണ് ലോകത്തിന്ന് പടർന്നു കൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസ് എന്നു സൂചിപ്പിക്കപ്പെടുന്നു എന്നാണ് ഈ ആരോപണങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഫെബ്രുവരിയിൽ തന്നെ ലാബ് അധികൃതർ മുന്നോട്ടു വന്നിരുന്നു. ചൈനീസ് വിദേശകാര്യവകുപ്പ് വക്താവായ സാഓ ലിജിയാൻ ലാബിനെതിരെ നടന്നുവരുന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വെള്ളിയാഴ്ച സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തെ ഒറ്റപ്പെടുത്താനുമുള്ള ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here