പ്രശസ്ത ഹോളിവുഡ് നടനും ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകനുമായ ചാഡ്്്വിക് ബോസ്മാന്‍ അന്തരിച്ചു. നാല്‍പത്തിമൂന്ന് വയസായിരുന്നു. നാലു വര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. ഇക്കാലത്തായിരുന്നു സൂപ്പര്‍ ഹീറോ ആയിബോസ്മാന്‍ വളര്‍ന്നത്.

2016ല്‍ മാര്‍വെലിന്‍റെ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍വറിലൂടെ ചാഡ്‍വിക് ബോസ്മാന്‍ ബ്ലാക്ക് പാന്തറായത്. 2018ല്‍ ബ്ലാക്ക് പാന്തര്‍ മുഴുനീള ചിത്രമായി. വകാന്‍ഡയുടെ രാജകുമാരന്‍ തരംഗമായി. ലോകത്തെ പണം വാരിച്ചിത്രങ്ങളില്‌ ഒന്‍പതാംസ്ഥാനത്ത് ബ്ലാക്ക് പാന്തറുണ്ട്. തുടര്‍ന്ന് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിലും, അവഞ്ചേല്സ് എന്‍ഡ് ഗെയിമിലും ബോസ്മാന്‍ ബ്ലാക്ക് പാന്തറായെത്തി.

2003ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്. തേഡ് വാച്ച്, ലിങ്കണ്‍ ഹൈറ്റ്സ് തുടങ്ങി ശ്രദ്ധേയമാ പരമ്പരകള്‍. 2008ല്‍ ദി എക്സ്പ്രസ് ദ് ഏനീ ഡേവിസ് സ്റ്റോറി ആദ്യസിനിമ. 2013ലെ 42 എന്ന ചിത്രത്തിലെ ബേസ് ബോള്‍ കളിക്കാരന്‍റെ വേഷത്തിലൂടെ ബോസ്മാന്‍ താരമായി വളര്‍ന്നത്. ദ് കില്‍ ഹോളാണ് ബോസ് മാന്‍റെ ആദ്യം തിയറ്ററിലെത്തിയ ചിത്രം. തുടര്‍‍ന്ന് ഗെറ്റ് ഓണ്‍ അപ് , ഗോഡ്സ് ഓഫ് ഈജിപ്റ്റ് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങള്‍.

അവഞ്ചേഴ്സ് എന്‍ഡ് ഗെയിം റിലീസ് ചെയ്ത 2019ല്‍ അഭിനയിച്ച 21 ബ്രിഡ്ജസും ശ്രദ്ധേയമായി. ഡിഎ ഫൈവ് ബ്ലഡ് എന്ന നെറ്റ് ഫ്ലിക്സ് ചിത്രമാണ് അവസാനം പുറത്തു വന്നത്. അവസാനചിത്രമായ മാ റെയ്നിസ് ബ്ലാക്ക് ബോട്ടത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

2016ലാണ് ബോസ്മാന് കുടലില്‍ കാന്‍സര്‍ മൂന്നാം ഘട്ടമെത്തിയെന്ന് കണ്ടെത്തിയത്. ആ വേദനയുടെ കാലത്തായിരുന്നു ബോസ്മാന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍. സൂപ്പര്‍ ഹീറോയായിവളര്‍ന്നു. ഇക്കാലത്തിനിടയില്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കും കീമോതെറാപ്പികള്‍ക്കും വിധേയനായി. ചാഡ്‍വിക് ബോസ്മാന്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരു പോരാളിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here