കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുനരാരംഭിക്കാനിരുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ വീണ്ടും മാറ്റിവെക്കാൻ ആലോചന നടത്തുന്നു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡയറക്ടർ കെ ജീവൻ ബാബു തുടങ്ങിയവർ ഇത് സംബന്ധിച്ച് പുനരാലോചന നടത്തും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

രാജ്യത്തൊട്ടാകെ ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്കു നീട്ടുകയും പരീക്ഷ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ നിന്ന് സ്ഥിതിഗതികൾ മാറുകയും ചെയ്തതിനാലാണ് സർക്കാർ വീണ്ടും തീയതി മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.
നിലവിലെ നാലാംഘട്ട ലോക്ക് ഡൗൺ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഇല്ല. കൂടാതെ പൊതുഗതാഗതവും ആരംഭിക്കാത്ത സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പതിമൂന്നരലക്ഷം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തുക എന്നുള്ളതും വെല്ലുവിളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here