കൊറോണ വൈറസ് പ്രതിരോധ മാർഗമായി രാജ്യത്ത്, ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ മരണമാണ് ഇറ്റലി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 145 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞതായി സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റ് അറിയിച്ചു. മാർച്ച് 9 ന് ശേഷം, കോവിഡ് -19 മൂലം 97 പേർ മരിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിലും മാർച്ച് 9 ന് സർക്കാർ ഏർപ്പെടുത്തിയ രണ്ട് മാസത്തെ ലോക്ക് ഡൗൺ പരമാവധി രോഗം പടരുന്നത് കുറച്ചിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യത്തെ കഫേകൾ, ഹെയർഡ്രെസ്സറുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വീണ്ടും തുറക്കാൻ അനുവദിക്കും. ജിമ്മുകൾ, പൂളുകൾ, സിനിമാശാലകൾ, തിയേറ്ററുകൾ എന്നിവ മെയ് 25 ന് തുറക്കാൻ അനുവാദമുണ്ട്. എന്നാൽ വൈറസ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു, ആളുകൾ സാമൂഹിക അകലം പാലിക്കണം. അണുബാധയുടെ തോത് ഉയരാൻ തുടങ്ങിയാൽ, പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവകാശം സർക്കാരിനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇറ്റലിയിലെ ഏറ്റവും കൂടുതൽ മരണ നിരക്ക് മാർച്ച് 27 നാണ്, 969 പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here