ദുബായ് : ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ദുബായ്‌മലയാളി, അക്കാഫ്, കെസെഫ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് ട്രാവൽസുമായി ചേർന്നുകൊണ്ട് ദുബായ് വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെ എട്ട് മണിക്ക് കണ്ണൂരിലേക്കു പോയ ഫ്ലൈ ദുബായിയുടെ ചാർട്ടേഡ് വിമാനം നാട്ടിലെത്തി. 189 യാത്രക്കാരുമായി ടെർമിനൽ 2 ൽ നിന്നും പുറപ്പെട്ട വിമാനത്തിൽ ഭൂരിഭാഗവും ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വീസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരായിരുന്നു.

സാമൂഹിക സേവനത്തിന്റെ പുതിയ അധ്യായമായാണ് ഇതിനെ കാണുന്നതെന്നും ഇനിയും കൂടുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here