വിക്ടേഴ്‌സ് ചാനല്‍ വഴി കേരളത്തിൽ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇന്ന് മുതല്‍ മൂന്നാഘട്ടം തുടക്കമായി.സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചു. ഓണ്‍ലൈനിൽ കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകുമെന്നാണ് വിവരം. ആദ്യദിവസങ്ങളിലെ കൗതുകം അവസാനിച്ചതിന് ശേഷം ഇനി മുതല്‍ കുട്ടികളെ പുതിയ സംവിധാനമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പിടിച്ചിരുത്താന്‍ പഠനരീതിയില്‍ പരിഷ്‌കരണം വരുത്താനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകളിലും തുടര്‍പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായും റിപ്പോര്‍ട്ടുകളുകള്‍ സൂചിപ്പിക്കുന്നുണ്ട്. വൈദ്യുതിയുടെയും, നെറ്റ്വര്‍ക്ക് തകരാര്‍ മൂലവും പലയിടത്തും ക്ലാസുകള്‍ തുടര്‍ച്ചയായി ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തുണ്ട്. മാത്രമല്ല പല ജീവിത സാഹചര്യത്തില്‍ നിന്നുമുള്ള കുട്ടികളുള്ളതു കൊണ്ടും പലയിടത്തും ഈ ഓണ്‍ലൈന്‍ പഠനസൗകര്യം സാധ്യമാകാത്ത തരത്തിലുള്ള റിപ്പോര്‍ട്ടുകളും വലിയ രീതിയില്‍ ഉണ്ട്. ഏതായാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിച്ചുകൊണ്ട് ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെയും ജില്ലാ ഭരണാധികാരികളുടെയും തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here