ഐപിഎല്‍ സീസണിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും – സണ്‍റൈസേഴ്‌സ് ഹൈദരാബാദും പോരാട്ടത്തിനിറങ്ങുന്നു, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടുക.

വിജയ വഴിയിലേക്ക് തിരിച്ചെത്തുക, എന്ന ലക്ഷ്യത്തോടെയാകും ധോണിയും കൂട്ടരും കളിക്കളത്തില്‍ എത്തുക. ഇതിനു മുന്‍പ് ഹൈദരാബാദുമായി ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ഏഴു റണ്‍സിനാണ് തോറ്റത്. ഇതിനൊരു പകരം വീട്ടലും ഇന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ചെന്നൈയ്ക്ക് വിജയ വഴിയിലെത്താന്‍ സാധിച്ചില്ല. നേരത്തെ ഹൈദെരാബാദുമായുള്ള മത്സരത്തിലെ തോല്‍വിക്ക് ശേഷം, പഞ്ചാബുമായുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ചെന്നൈയെ പിന്നീട് കൊല്‍ക്കത്തയും, ബെംഗളൂരുവും തോല്‍വിയിലേക്ക് തള്ളിയിടുന്ന കാഴ്ചയാണ് കാണാനായത്. പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇനിയും വിജയ വഴിയിലേക്ക് തിരിച്ചെത്താനായില്ലെങ്കില്‍ മുന്‍ ചാമ്ബ്യമാര്‍ക്ക് ഈ സീസണില്‍ നിന്നും നേരത്തെ പുറത്തു പോകാന്‍ ഇടവന്നേക്കും.

കഴിഞ്ഞ തവണത്തെ പോലെ ചെന്നൈയെ വീഴ്ത്തുക എന്ന ലക്ഷ്യവുമായിട്ടാകും വാര്‍ണറും കൂട്ടരും എതിരാളിയായി എത്തുക. ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വിയും, മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്നത്തെ മത്സരത്തില്‍ ചെന്നൈയ്ക്ക് 57 ശതമാനവും, ഹൈദെരാബാദിന് 48 ശതമാനവുമാണ് വിജയ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എന്ത് സംഭവിക്കുമെന്ന് ഇനി കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here