മൊബൈല്‍ സേവന രംഗത്ത് 40 കോടിയില്‍പ്പരം ഉപഭോക്താക്കളുമായി പുതിയ റെക്കോര്‍ഡിട്ട് റിലയന്‍സ് ജിയോ. കഴിഞ്ഞ ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 35 ലക്ഷത്തോളം ഉപഭോക്താക്കള്‍ ജിയോ പുതുതായി ചേര്‍ത്തതായി ടെലികോം നിയന്ത്രണ സംവിധാനമായ ട്രോയ് പറയുന്നു. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് 3.7 ദശലക്ഷം ഉപഭോക്താക്കളുടെ നഷ്ടവും ഉണ്ടായി.

രാജ്യത്തെ മൊത്തം ടെലിഫോണ്‍ സബ്സ്ക്രിപ്ഷന്‍ ജൂണ്‍ 2020 അവസാനം 1,160.52 ദശലക്ഷം ആയപ്പോള്‍ ജൂലൈ 2020 അവസാനത്തില്‍ അത് 1,164 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 0.03 മാസ വര്‍ദ്ധനവാണ് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്.ടെലിഫോണ്‍ ഉപഭോക്താക്കളുടെ മാസംതോറുമുള്ള വളര്‍ച്ച നിരക്ക് നഗരങ്ങളില്‍ 0.26 ശതമാനവും,ഗ്രാമങ്ങളില്‍ 0.35 ശതമാനവുമാണ്.

എയര്‍ടെല്‍ ഈ കാലയളവില്‍ 3.26 ദശലക്ഷം ഉപഭോക്താക്കളെ നേടിയിട്ടുണ്ട്. അതുപോലെവയര്‍ ബ്രോഡ്ബാന്‍റ് കണക്ഷനില്‍ ബിഎസ്‌എന്‍എല്‍ ആണ് രാജ്യത്ത് മുന്നില്‍. ഏകദേശം 7.86 ദശലക്ഷം വയര്‍ഡ് ബ്രോഡ്ബാന്‍റ് കണക്ഷന്‍ ബിഎസ്‌എന്‍എല്ലും,രണ്ടാം സ്ഥാനത്ത് എയര്‍ടെലുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here