ബീജിങ്: കൊറോണ വ്യാപനം ശമിച്ച ശേഷം വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നത് ചൈനയെ വീണ്ടും ആശങ്കപ്പെടുത്തുന്നു. ശനിയാഴ്ച മാത്രം ചൈനയിൽ 99 പേരിൽ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇതോടെ ചൈനയിലെ രോഗബാധിതരുടെ എണ്ണം 82,052 ആയി. ഏറെ നാളുകൾക്കു ശേഷമാണ് ഒരു ദിവസം ഇത്രയധികം കേസുകൾ ചൈനയിൽ സ്ഥിരീകരിക്കുന്നത്.

ഇപ്പോൾ പുതിയതായി റിപ്പോർട്ട് ചെയ്ത 99 കേസുകളിൽ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരിൽ നിന്ന് സ്ഥിരീകരിച്ചതാണ്. രണ്ടെണ്ണം റഷ്യയുമായി അതിർത്തി പങ്കിടുന്ന ഹീലോങ്ജിയാങ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രാദേശികമായി രണ്ട് കേസുകൾ വന്നതോടെ രാജ്യത്ത് കൊറോണയുടെ രണ്ടാംവരവ് ആരംഭിച്ചുവോയെന്ന ആശങ്കയിലാണ് ചൈനീസ് അധികൃതർ. ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരിൽ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തതെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ (എൻ.എച്ച്.സി) പറഞ്ഞു. ഇതിൽ 481 പേർ രോഗമുക്തരായി. 799 പേർ നിലവിൽ ചികിത്സയിലാണ്. ഇവരിൽ 36 ആളുകളുടെ അവസ്ഥ ഗുരുതരമാണ്.

ചൈനയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ 1,086 പേരിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇവരിൽ 332 പേർ വിദേശത്തു നിന്ന് രോഗം ബാധിച്ച് എത്തിയവരാണെന്ന് എൻ.എച്ച്.സി വക്താവ് മീ ഫെങ് പറഞ്ഞു. കൊറോണ വൈറസ് അവസാനിക്കുന്നതുവരെ പള്ളികളിലെ പ്രാർത്ഥന റമദാൻ മാസത്തിൽ തറാവീഹ് നിസ്കാരങ്ങളും വീട്ടിൽ വച്ച് നടത്താവൂ എന്ന് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here