കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത്തവണ പരിശുദ്ധ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവുകയില്ല എന്ന് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

“തറാവീഹ് നിസ്കാരം പള്ളികളിൽ വച്ച് നടത്തുന്നത് ഈ റമളാനിൽ ഉണ്ടാവുകയില്ല. ആളുകളുടെ ആരോഗ്യത്തിനും പകർച്ചവ്യാധി പടരാതിരിക്കാനും ഇതാണ് ഉത്തമമെന്നും, ലോകത്തെ മുഴുവൻ ബാധിച്ച ഈ പകർച്ചവ്യാധിയിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഞങ്ങൾ സർവശക്തനായ അല്ലാഹുവോട് അഭ്യർത്ഥിക്കുന്നു” എന്ന് സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖ് അൽ റിയാദ് പത്രത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here