best malayalam news portal in dubai

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കാൻ സര്‍ക്കാര്‍ തീരുമാനം. ജില്ലാതലത്തില്‍ ഏതു വകുപ്പിലെയും ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ- സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കാന്‍ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ സേവനത്തിന് ആവശ്യത്തിനു ജീവനക്കാരില്ലാത്ത സാഹചര്യത്തില്‍ ഇവരെ ലഭ്യമാക്കാനും വാഹനങ്ങള്‍ ഉറപ്പാക്കാനും ദുരന്തനിവാരണ മാനേജ്മെന്റ് നിയമത്തിലെ 33-ാം വകുപ്പ് ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പുകാല സേവന പട്ടികയിലെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും പൂര്‍ണമായി ഉപയോഗപ്പെടുത്താം.

ഉദ്യോഗസ്ഥരെ എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടാമെന്നും അതതു വകുപ്പുകള്‍ നിര്‍ബന്ധമായും ഇതു പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്റ്റേറ്റ് റിലീഫ് കമ്മിഷണറുമായ ഡോ.എ. ജയതിലക് കലക്ടര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു. നിര്‍ദേശം ലംഘിച്ചാല്‍ ദുരന്തനിവാരണ മാനേജ്മെന്റ് നിയമത്തിലെ 51(ബി) വകുപ്പ് പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയോ ഒരു വര്‍ഷം വരെ തടവോ രണ്ടും ചേര്‍ന്നതോ ആണു ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here