best malayalam news portal in dubai

പാകിസ്താനോടുളള കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം വരിച്ചിട്ട് ഇന്നേക്ക് 21 വര്‍ഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്‍റെ പരിസമാപ്തിയും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കും.1999 മെയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ ഇന്ത്യന്‍ അതിര്‍‌ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തത്.മുസ്കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ച്‌ കയറിയ ഭീകരരെ തുരത്താന്‍ രണ്ട് ലക്ഷത്തോളം സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്. ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിതോടെ പാകിസ്താന്‍ പരാജയ ഭീതിയിലായി അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ സഹായം നിരസിച്ചു. ഇതോടെ പാകിസ്താന്‍ പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here