best malayalam news portal in dubai

കോവിഡ്​-19 രോഗലക്ഷണങ്ങളുമായി ഒരാള്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതിനെത്തുടര്‍ന്ന്​ ഉത്തര കൊറിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലേക്ക് പോയ വ്യക്തി രോഗലക്ഷണങ്ങളും ആയാണ് അതിര്‍ത്തി പ്രദേശമായ കേസോങിലേക്ക്​ ജൂലൈ 19ന് മടങ്ങിയെത്തിയത്​. ഇതോടെ പ്രദേശം മുഴുവന്‍ അടച്ചിട്ടതിനൊപ്പം രോഗ വ്യാപനം തടയാന്‍ അടിയന്തരാവസ്​ഥക്കും നേതാവ്​ കിം ജോങ്​ ഉന്‍ ഉത്തരവിട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട്​ ചെയ്​തു. മൂന്ന്​ വര്‍ഷത്തിന്​ ശേഷമാണ്​ ഇയാള്‍ നാട്ടിലേക്ക്​ മടങ്ങിയെത്തിയത്​.സ്​ഥിതിഗതികള്‍ വിലയിരുത്തി ​ രാജ്യത്ത്​ കടുത്ത ജാഗ്രത സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചു. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here