ദുബായ് : യുഎഇ യിൽ റെസിഡൻസ് വിസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യു . എ . ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു . അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു . മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴസ് ആൻഡ് ഇന്റർനാഷണൽ കോ – ഓപറേഷന്റെ www.mofaic.gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസികൾ പേര് രജിസ്റ്റർ ചെയ്യേണ്ടത് . പ്രവാസികൾ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം .

വെബ്സൈറ്റിലെ സർവീസസ് എന്ന വിഭാഗത്തിൽ വ്യക്തിഗത സേവനം അഥവാ ഇൻഡിവ്യജൽ സർവീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡൻസ് എന്ന പുതിയ സേവനം ആരംഭിച്ചിട്ടുളളത്. ഇതിൽ ക്ലിക്ക് ചെയ്ത് പേര് , എമിറേറ്റ്സ് ഐഡി നമ്പർ , നാട്ടിലെ മൊബൈൽ നമ്ബർ , യു എ ഇയിലുള്ള ബന്ധുവിന്റെ നമ്ബർ , കഴിഞ്ഞ രണ്ടാഴ്ചക്കിടെ സന്ദർശിച്ച രാജ്യങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം . അടിന്തിര സാഹചര്യത്തിൽ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here