ഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 918 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,447 ആയി. 31 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 273 ആയി. 765 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 7,409 പേര്‍ ചികിത്സയിലാണ്.രാജ്യത്താകെ 601 കോവിഡ് ആശുപത്രികള്‍ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുദിവസമായി പ്രതിദിനം 15,747 സാമ്പിളുകളാണ് പരിശോധിക്കുന്ന ഐ സി എം ആര്‍ വക്താവ് ഡോ. മനോജ് മുര്‍ഹേക്കര്‍ പറഞ്ഞു. നിലവില്‍ നാല്‍പ്പതിലധികം വാക്‌സിനുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ കൊവിഡ്19ന് വാക്‌സിന്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോ. മനോജ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here