എമറാത്ത് അൽ യൂമിലെ റിപ്പോർട്ട് അനുസരിച്ച് വെർച്വൽ ലേബർ മാർക്കറ്റിൽ വൈവിധ്യമാർന്ന ജോലി അവസരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ സംരംഭത്തിൽ 19 ഓപ്‌ഷനുകളും വിഭാഗങ്ങളും ലഭ്യമാണ്.

കരിയർ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഒഴിവുകൾ നിലവിലെ കോവിഡ് -19ന്റെ ബുദ്ധിമുട്ടിൽ തൊഴിലില്ലാത്തവരായി മാറിയാതോ അല്ലെങ്കിൽ ജോലി തേടിയോ ആവശ്യമുള്ളവരായ പ്രവാസികളെ ലക്ഷ്യം വച്ചുള്ളതാണ്. 3,000 ദിർഹം മുതൽ 10,000 വരെ ശമ്പളം ഇതിലെ ജോലികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്, കൂടാതെ വ്യത്യസ്തമാർന്ന ജോലി ഒഴിവുകളും ഉണ്ട്. ചില തസ്തികകൾ താൽക്കാലികവും ആറുമാസം വരെയുമാണെന്നും മറ്റുള്ളവ സ്ഥിരമാണെന്നും ഓരോ ജോലിയിയലും സൂചിപ്പിക്കുന്നുണ്ട്നി. ർമ്മാണം, ഭക്ഷ്യ മേഖല, ഇ-കൊമേഴ്‌സ്, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ഇപ്പോൾ ലഭ്യമായ മിക്ക ജോലികളും.

Https://careers.mohre.gov.ae/ar എന്ന വെബ്‌സൈറ്റിൽ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ ഉടൻ പോസ്റ്റുചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here