വിവിധ രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ സ്ഥിരീകരിക്കപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 21 ലക്ഷത്തോടടുക്കുന്നു. ഇതുവരെ 1,36603 പേർക്കാണ് കോവിഡ് ബാധയേറ്റ് ജീവൻ നഷ്ടമായത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 51,160 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഏറ്റവും കൂടുതൽ കൊറോണ മരണം രേഖപ്പെടുത്തിയ അമേരിക്കയിൽ ഇതുവരെ മരണപ്പെട്ടത് 28,529 പേരും ഇറ്റലിയിൽ മരണപ്പെട്ടത് 21,645 പേരുമാണ്.