വാഷിങ്ടൻ‌: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു. ഞായറാഴ്ച രാത്രി വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം 18,44,875 ആണ്. അതേസമയം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,13,652 ആയി. 4,21,767 പേർക്കു രോഗം ഭേദമായി. മരണ സംഖ്യയിൽ യുഎസാണ് ഏറ്റവും മുന്നില്‍. ഇതുവരെ 21,435 പേരാണ് യുഎസിൽ രോഗം കാരണം മരിച്ചത്.

അഞ്ച് ലക്ഷത്തിൽ അധികം പേരെ യുഎസിൽ വൈറസ് ബാധിച്ചു. ഇറ്റലിയിൽ മരണസംഖ്യ 19, 899 ആണ്. സ്പെയിനിൽ 16, 972 പേരും മരിച്ചു. മറ്റു രാജ്യങ്ങളിലെ മരണ സംഖ്യ ഇങ്ങനെ– ഫ്രാൻസ് 13,832, ജർമനി 2,907, യുകെ 10,612, ഇറാൻ 4,474, ചൈന 3,339. യുഎസിൽ ന്യൂയോർക്ക് നഗരത്തെയാണ് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. യുഎസ് സൈന്യത്തിലെ 50,000 ൽ അധികം സൈനികരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here