റോം: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങൾ. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടു. ബുധനാഴ്ച വരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,03,772 ആയി. ലോകത്താകെ 45,334 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്.

ഇറ്റലിയിൽ മരണനിരക്കിൽ ഇന്നും കുറവില്ല. 13,155 ജീവനാണ് ഇതുവരെ ഇറ്റലിയിൽ പൊലിഞ്ഞത്. സ്പെയിനിൽ മരണപ്പെട്ടവരുടെ എണ്ണം 9,053 ആയി ഉയർന്നു. അമേരിക്കയിൽ മരണം 4,000 പിന്നിട്ടു. ബ്രിട്ടണിൽ മരണം 2300 കടന്നു. അഞ്ഞൂറിലേറേ രോഗികൾ ബുധനാഴ്ച ബ്രിട്ടണിൽ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here