കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് 112 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 79 പേരും ഇന്ത്യാക്കാരാണ്. കുവൈറ്റില്‍ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 855 അയി. അതില്‍ 442 പേരും ഇന്ത്യക്കാരാണ്. 743 പേര്‍ ചികിത്സയിലും 21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി.  

സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സ്മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊതു ആശുപത്രികള്‍ക്ക് സമീപത്തുള്ള സ്‌കൂളുകളില്‍ പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങി. കോവിഡ് രോഗികളുമായി ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജനവാസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം കഴിയുന്നത് കോവിഡ് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് കണ്ടെത്തിയതിനാലാണ് സര്‍ക്കാര്‍ പ്രത്യേക താമസ സൗകര്യമൊരുക്കുന്നത്. നഴ്‌സായും ഡോക്ടര്‍മാരായും കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹു ഭൂരിപക്ഷവും  പേരും മലയാളികളാണ്. ഇവരില്‍ പലരും  കുടുംബത്തെ പിരിഞ്ഞു എത്ര നാള്‍ മാറി താമസിക്കേണ്ടി വരുമെന്ന ആശങ്കയിലാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here