കൊറോണ വൈറസ് വ്യാപന സാധ്യതകളെ കുറിച്ച് വൈറ്റ് ഹൗസ് ഉപദേഷ്ടാവായ പീറ്റർ നവാരോ നൽകിയ അപകടസാധ്യത മുന്നറിയിപ്പുകൾ ഒന്നും തന്നെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചു. വൈറ്റ് ഹൗസ് ഉപദേഷ്ടാവായ പീറ്റർ നൊവാരോ കൊറോണ വൈറസ് വ്യാപനത്തിന്റെ സാധ്യതകൾ മുൻനിർത്തിക്കൊണ്ട് ചൈനയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി അവസാനം പ്രസിഡണ്ടിന് ഒരു മെമ്മോ അയച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പിന്നീട് ഫെബ്രുവരി അവസാനവും, കോവിഡ്-19 രണ്ട് മില്യൺ അമേരിക്കക്കാരെ കൊന്നൊടുക്കിയേക്കാമെന്ന് സൂചന നൽകി വീണ്ടും പ്രസിഡണ്ടിന് മെമ്മോ അയച്ചു. എന്നാൽ ഇവ രണ്ടും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ വാദം. എങ്കിലും പീറ്റർ നവാരോ സമർത്ഥനായ ഒരു ഉദ്യോഗസ്ഥൻ ആണെന്നും അദ്ദേഹത്തിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here