ലോകാരോഗ്യ സംഘടനയിലേക്കുള്ള ഫണ്ടുകൾ നിർത്തിവെക്കുമെന്ന് യുഎസ് പ്രസിഡണ്ട് ചൊവ്വാഴ്ച ഭീഷണി മുഴക്കി. കൊറോണ കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലോകാരോഗ്യസംഘടന ചൈനയോടു കാണിച്ച പക്ഷപാതങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അമേരിക്കൻ പ്രസിഡണ്ട് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്.

യുണൈറ്റഡ് നേഷൻസിനു കീഴിലുള്ള ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാകുന്നത് അമേരിക്കയിലൂടെ ആയിരുന്നു. ഇതിന്മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും എന്നു മാത്രമേ ഇപ്പോൾ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളൂ. എത്രത്തോളം ഫണ്ട് പിടിച്ചു വെക്കും എന്നതിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here