രാജ്യം സാമ്പത്തിക മേഖലയിലും ബാങ്കിംഗ് രംഗത്തും വലിയ പ്രതിസന്ധി നേരിടുന്നതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 68 ദിവസത്തെ ലോക്ക്ഡൗണ്‍ സമയത്ത് മാത്രം ആര്‍.ബി.ഐയുടെ വരുമാന നഷ്ടം മൂന്നു ലക്ഷം കോടിയോളമാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വരുമാനം 29 ശതമാനം കുറഞ്ഞു എന്നും രാജ്യത്ത് ബാങ്കിംഗ് മേഖല വലിയ പ്രതിസന്ധി നേരിടുന്നതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് പൊതുമേഖലാ ബാങ്കുകളെ അടിയന്തരമായി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും 2019-20 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് കാരണം ലോക്ക്ഡൗണ്‍ സമയത്തു ജനങ്ങളുടെ പ്രയാസങ്ങളൊഴിവാക്കാന്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്കുകള്‍ക്കു വളരെ ക്ഷീണമായി. മൊറട്ടോറിയം പിൻവലി ക്കുക, റവന്യൂ വരുമാനം മെച്ചപ്പെടു ത്താന്‍ നികുതിദായകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, നികുതി വെട്ടിപ്പ് നിയന്ത്രിക്കുക, ജി.എസ്.ടി സംവിധാനം കുറ്റമറ്റതാക്കുക,വിവിധ മേഖലകളിലെ സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പി ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാരണം രാജ്യത്ത് ഈ സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വലിയ തിരിച്ചടിയുണ്ടായെ ന്നും സെപ്റ്റംബറില്‍ അവസാനിക്കുന്ന രണ്ടാം പാദത്തിലും ഇതു തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here