കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രം ആയ ചൈനയിലെ വുഹാനിൽ വ്യാപകമായി കാണപ്പെട്ട എൽ ടൈപ്പ് വൈറസാണ് ഗുജറാത്തിൽ കാണപ്പെടുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ഇതുവരെ 133 പേരാണ് ഗുജറാത്തിൽ മാത്രം മരണപ്പെട്ടത്. ജീനോം സീക്വൻസിംഗിനായി ഉപയോഗിച്ച നോവൽ കൊറോണ വൈറസിൽ എൽ സ്ട്രെയിനിന്റെ സാന്നിധ്യം കൂടുതൽ കണ്ടെത്തിയതായി ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ എൽ ടൈപ്പ് കോവിഡ് വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നാണ് വിദേശത്തുനിന്നുള്ള ശാസ്ത്രജ്ഞർ നടത്തിയ വിശകലനത്തിലും പറയപ്പെടുന്നത്. നിലവിൽ കൂടുതലായി കാണപ്പെടുന്ന കൊറോണ വൈറസ് എസ് സ്ട്രെയിനുകളെക്കാളും അപകടകാരിയാണ് എൽ ടൈപ്പെന്നും ഇത് വ്യാപകമായി പടരുന്നത് ഗുജറാത്തിൽ ഇനിയും കോവിഡ് മരണങ്ങൾ കൂട്ടിയേക്കാം എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here