കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കാസ്പ് സ്പെഷ്യൽ ഓഫീസർ സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ഇത് പ്രകാരം നിലവിൽ പദ്ധതിയിലുള്ള അംഗങ്ങൾക്ക് എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ അടക്കം സൗജന്യമായി ചികിത്സ ലഭ്യമാക്കുമെന്നും ഇൻഷുറൻസ് ക്ലെയിം പരിശോധിച്ചു പരിശോധിച്ച് കൂടുതൽ നടപടിക്രമങ്ങളിലേക്ക് പോകേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. ചിസ് മാതൃകയിൽ സർക്കാർ തന്നെ നേരിട്ട് ആശുപത്രികൾക്ക് അഷ്വറൻസ് നൽകുന്ന പദ്ധതിയാണ് ഇതോടുകൂടി പ്രാവർത്തികമാക്കാൻ പോകുന്നത്. കാസ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി 33 തസ്തികകൾ സൃഷ്ടിച്ചു കൊണ്ട് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ 42 ലക്ഷത്തോളം അംഗങ്ങളാണ് കാരുണ്യ സുരക്ഷാ പദ്ധതിയിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here