തമിഴ്‌നാട്ടില്‍ ഒറ്റദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 2174 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു.

50193 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 35556 പേരും ചെന്നൈയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1276 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്.

സംസ്ഥാനത്ത് ഇന്ന് 48 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെമരണം 576 ആയി. 842 ആളുകള്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. നിലവില്‍ 21190 ആളുകളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here