ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്.

ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിലക്കേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട ആപ്പുകളില്‍ ഗ്രൂപ്പ് വീഡിയോ കോളിനായി ആളുകള്‍ ആശ്രയിക്കുന്ന സൂം ആപ്പും ജനപ്രിയ ആപ്പായ ടിക് ടോക്കും ഉള്‍പ്പെടുന്നുണ്ട്. യു.സി ബ്രൗസര്‍, എക്‌സ്സെന്റര്‍,ഷെയര്‍ഇറ്റ്, ക്ലീന്‍-മാസ്റ്റര്‍ എന്നീ ആപ്പുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയേറ്റും പിന്താങ്ങിയതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here