കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ചൈനയെ മഹാരാഷ്​ട്ര മറികടന്നു. മഹാരാഷ്ട്രയിൽ കോവിഡ്​ മരണം 3000 കവിഞ്ഞു. മുംബൈയിലെ 61 പേരടക്കം 91 പേരാണ്​ ഞായറാഴ്​ച മരിച്ചത്​. ഇതോടെ ആകെ മരണം 3,060 ആയി. രോഗികളുടെ എണ്ണത്തിൽ കോവിഡ് പ്രഭവകേന്ദ്രമായ ചൈനയെയും മഹാരാഷ്ട്ര മറികടന്നു.

3,007 പേർക്ക്​ ഞായറാഴ്​ച പുതുതായി രോഗം സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ രോഗികളുടെ എണ്ണം 85,975 ആയി. ചൈനയിൽ രോഗികളുടെ എണ്ണം 83,036 ആണ്. 1,638 പേരാണ്​ മുംബൈയിൽ മരിച്ചത്​. ഞായറാഴ്​ച രോഗം സ്ഥിരീകരിച്ചതിൽ 1,420 പേർ മുംബൈയിലാണ്​. 48,774 ആണ്​ നഗരത്തിൽ ഇതുവരെയുള്ള കോവിഡ്​ ബാധിതർ. 21,190 പേർക്ക്​ നഗരത്തിൽ ഇതിനകം രോഗം മാറി.

LEAVE A REPLY

Please enter your comment!
Please enter your name here