യു.എ.ഇയിൽ നിന്ന്​ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാന സർവിസുകളുടെ രണ്ടാം ഘട്ടത്തിൽ ​കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ആറ്​ സർവിസുകളുണ്ടാവും. മെയ്​ 17 മുതൽ 23 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന്​ ആകെ ഒമ്പത്​ വിമാനങ്ങളാണുള്ളത്​.

17ന്​ ഉച്ചക്ക്​ 12.45ന്​ ദുബൈയിൽ നിന്ന്​ കൊച്ചി​​
17ന്​ ഉച്ച കഴിഞ്ഞ്​ 3.15ന്​​ അബൂദബിയിൽ നിന്ന് കൊച്ചി​
18ന്​ ഉച്ചക്ക്​ 1.40ന്​ അബൂദബിയിൽ നിന്ന്​ തിരുവനന്തപുരം​
23ന്​ ഉച്ചക്ക്​ 2.30ന്​ അബൂദബിയിൽ നിന്ന്​ കണ്ണൂർ​
23ന്​ ഉച്ചകഴിഞ്ഞ്​ 3.10ന്​ ദുബൈയിൽ നിന്ന്​ കോഴിക്കോ​ട്​
23ന്​ ഉച്ചക്ക്​ 1.45ന്​ ദുബൈയിൽ നിന്ന്​ തിരുവനന്തപുരം

ഈ സമയങ്ങളിൽ മാറ്റം വരുവാൻ സാധ്യതയുണ്ട്​. നാട്ടിലേക്ക്​ അടിയന്തിര യാത്ര തേടുന്നവരുടെ എണ്ണം കൂടുതലായതിനാൽ യു.എ.ഇ യിൽ നിന്ന്​ കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്​തമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here