കോവിഡ്-19 സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 1,50000 ഇന്ത്യക്കാരാണ് പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപേക്ഷകരിൽ 40 ശതമാനം ലേബർ തൊഴിലാളികളും 20 ശതമാനം പ്രൊഫഷണലുകളും 20 ശതമാനം ജോലി നഷ്ടപ്പെട്ടവരും 10 ശതമാനം പേർ വിസിറ്റ്-ടൂറിസ്റ്റ് വിസയിൽ ഉള്ളവരും ആണെന്ന് കോൺസുലേറ്റ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു. ആകെ അപേക്ഷകരിൽ 55 ശതമാനം പേർ കേരളത്തിൽ നിന്നുള്ളവരാണ്.

അതേസമയം തന്നെ കേരളത്തിലെ പ്രവാസി ക്ഷേമം കൈകാര്യം ചെയ്യുന്ന നോർക്ക റൂട്ട്സ് ശേഖരിച്ച വിവര പ്രകാരം, വിവിധ രാജ്യങ്ങളിൽ നിന്നായി കേരളത്തിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം 3,98000 ആണെന്ന് വ്യക്തമാക്കി. ഏറ്റവും കൂടുതൽ പേർ യു.എ.ഇ യിൽ നിന്നാണ് രജിസ്റ്റർ ചെയ്തതെന്നും അറിയുന്നു. 1,75,423 അപേക്ഷകളാണ് യുഎഇയിൽ നിന്നും നോർക്ക-റൂട്ട്സ് സൈറ്റിൽ ശനിയാഴ്ച വരെ ലഭ്യമായിട്ടുള്ളത്. സൗദി അറേബ്യയിൽ നിന്നും 54,355 യുകെയിൽ നിന്നും 2437, യു.എസിൽ നിന്നും 2255, ഉക്രൈനിൽ നിന്നും 1958 എന്നിങ്ങനെയാണ് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here