കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യു.എസിൽ കൊറോണ വൈറസ് ബാധ മൂലമുള്ള മരണസംഖ്യ 2,333 ആയി ഉയർന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ അനുസരിച്ച്, തിങ്കളാഴ്ചയേക്കാൾ ഇരട്ടി മരണമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തി കാണുന്നത്. ബാൾട്ടിമോർ ആസ്ഥാനമായുള്ള സർവകലാശാല, അമേരിക്കൻ സമയം രാത്രി 8.30 വരെ രാജ്യത്ത് ആകെ 71,022 പേർ മരിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നു.ഇതുവരെയുള്ളതിൽ കുറഞ്ഞ മരണനിരക്കായ 1,015 മരണങ്ങൾ തിങ്കളാഴ്ച രേഖപ്പെടുത്തിയപ്പോൾ തിരിച്ചുവരവ് പ്രതീക്ഷിച്ച അമേരിക്കയ്ക്ക് ആഘാതമായിരിക്കുകയാണ് ഇപ്പോഴത്തെ മരണ സംഖ്യാ വർദ്ധനവ്.

LEAVE A REPLY

Please enter your comment!
Please enter your name here