കോവിഡ് മൂലം യു എസിൽ മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ഏറ്റവും നാശം വിതച്ച അമേരിക്കയില്‍ ഇനിയും പതിനായിരങ്ങള്‍ മരിക്കാനിടയുണ്ട് എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ‘എണ്‍പതിനായിരം മുതൽ ഒരു ലക്ഷം വരെ ആളുകളെ നമുക്ക് നഷ്ടപ്പെടും. അതൊരു ഭയാനകമായ കാര്യമാണ്’ ട്രംപ് പറഞ്ഞു.

പ്രതിസന്ധിക്ക് ഇടയിലും പല സ്റ്റേറ്റുകളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെയും ട്രംപ് അഭിമുഖത്തില്‍ പിന്തുണച്ചു. ‘ഒരു രാജ്യമെന്ന നിലയിൽ നമുക്ക് അടച്ചിടാൻ കഴിയില്ല. അങ്ങനെയെങ്കില്‍ നമുക്ക് ഒരു രാജ്യം അവശേഷിക്കുകയില്ല.’ ട്രംപ് പറഞ്ഞു. പ്രതിസന്ധിയിലായ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ദ്രുതഗതിയില്‍ വീണ്ടെടുക്കുമെന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here