ഖത്തറിൽ ഇന്ന് 146 പേരുടെ കോവിഡ്​ രോഗം കൂടി ഭേദമായി. ആകെ രോഗം മാറിയവർ 1810 ആയി. എല്ലാ ദിവസവും രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടി വരികയാണ്​. തിങ്കളാഴ്​ച 640 പേർക്കുകൂടി പുതുതായി ​രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

ആകെ ചികിത്സയിലുള്ളവർ 14369 ആണ്​. 106795 പേരെ പരിശോധനക്ക്​ വിധേയരാക്കിയപ്പോൾ 16191 പേരിലാണ്​ വൈറസ് ബാധ കണ്ടെത്തിയത്​. രോഗം ഭേദമായവരും മരണപ്പെട്ടവരും ഉൾപ്പെടെയാണിത്​. ആകെ 12 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here