രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടിന്റെ ഓഫീസിലും വസതിയിലുമായി പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലര്‍ക്കുമാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്‍പത് സ്റ്റാഫുകള്‍ക്കും വസതിയിലെ സ്റ്റാഫുകളിലൊരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോ​ഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് കൂടിക്കാഴ്ചകൾ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here