ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി ജസ്റ്റിസായ സുനില്‍ തോമസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൂടാതെ നിരവധി സര്‍ക്കാര്‍ അഭിഭാഷകരും കോടതി ജീവനക്കാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കോവിഡ് ബാധിതനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയപ്പോൾ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്. അതേ സമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഓഫീസും അടച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിനോട് ചേര്‍ന്നുള്ള ഓഫീസാണ് അടച്ചത്. കൂടാതെ കോടതിയിലും പരിസരത്തും അണുനശീകരണം ചെയ്യാനും അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here