കിരീടം നഷ്ടപ്പെട്ടെങ്കിലും വിജയത്തോടെ ലാലിഗ സീസണ്‍ അവസാനിപ്പിക്കാന്‍ ബാഴ്സലോണക്കായി. ഇന്ന് നടന്ന എവേ മത്സരത്തില്‍ അലാവസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ന് വിജയിച്ചത്. ബാഴ്സലോണയെ മുന്നില്‍ നിന്ന് നയിച്ചത് ലയണല്‍ മെസ്സി തന്നെ ആയിരുന്നു. മത്സരത്തിന്റെ 24ആം മിനുട്ടില്‍ അന്‍സു ഫതിയാണ് ബാഴ്സലോണയുടെ ആദ്യ ഗോള്‍ നേടിയത്.

മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഫതിയുടെ ഗോള്‍. പിന്നാലെ റിക്വി പുജിന്റെ പാസില്‍ നിന്ന് മെസ്സി ബാഴ്സലോണയുടെ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കും മുമ്ബ് സുവാരസിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി. അലാബയുടെ ക്രോസില്‍ നിന്ന് സുവാരസാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ പുജിന്റെ പാസില്‍ നിന്ന് സെമെഡോ ബാഴ്സലോണയുടെ നാലാം ഗോള്‍ നേടി. പിന്നാലെ 75ആം മിനുട്ടില്‍ മെസ്സി തന്റെ കളിയിലെ രണ്ടാം ഗോളും നേടി. ഈ മത്സരത്തെ സംഭാവനയോടെ മെസ്സി 21 അസിസ്റ്റും 25 ഗോളുകളുമായാണ് ലാലിഗ സീസണ്‍ അവസാനിപ്പിക്കുന്നത്. ബാഴ്സലോണ 82 പോയന്റുമായി സീസണ്‍ അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here