കോവിഡ് ബാധിച്ച് കേരളത്തിൽ ആദ്യത്തെ മരണം. കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത 69കാരനാണ് മരണപ്പെട്ടത് ഹൃദരോഗവും ബൈപ്പാസ് സർജറിയും ഇദ്ദേഹത്തിന് നടന്നിട്ടുണ്ട് മാർച്ച് 16 നാണു ദുബായ് നിന്നും കൊച്ചിയിൽ എത്തിയത്. മാർച്ച്‌ 22 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽ മാറ്റി ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ്.കടുത്ത ന്യൂമോണിയ ബ്ലഡ് പ്രഷറും ഇദ്ദേഹത്തിനുണ്ടായിരുന്നു.ദുബായിൽ നിന്ന് വന്ന ഇദ്ദേഹത്തിനു കൂടെ വന്ന സ്ത്രീയും ഡ്രൈവറും നിരീക്ഷണത്തിലാണ്.

മരണത്തിൽ ഭയപ്പെടാനില്ല എന്നും ശാരീരിക അസ്വസതകളും രോഗങ്ങളും പ്രായവും രോഗം ചികിത്സിക്കാൻ ബുദ്ധിമുട്ടായി. കൂടെ നിരീക്ഷണത്തിലുള്ളവർ സുരക്ഷിതരാണെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here