രാജ്യത്ത് കോവിഡ് മരണം അഞ്ചായി.

ജയ്പൂരിൽ ചികിത്സയിലായിരുന്ന 69കാരനായ ഇറ്റാലിയൻ പൗരനാണ് മരിച്ചത്. ഔദ്യോഗികമായി കണക്കുപ്രകാരം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി.ഇയാൾ ജർമനിയിൽനിന്ന് ഇറ്റലി വഴിയാണ് രാജ്യത്തെത്തിയത്. ഇറാനിൽ കോവിഡ് സ്ഥിരീകരിച്ച 255 ഇന്ത്യക്കാരിൽ ഒരാളും മരിച്ചു.
രാജസ്ഥാനില്‍ ഇന്ന് രണ്ടു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മുപ്പത്തിരണ്ട് പേര്‍ വിദേശികളാണ്.‌രാവിലെ ഒൻപതു മണി വരെ ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ള കണക്കുപ്രകാരമാണ് 197 പേരുടെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വെെറസ് ബാധ ഇതിനോടകം ഇരുന്നൂറ് കടന്നിട്ടുള്ളതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ആന്ധ്ര പ്രദേശ്, തെലങ്കാന, കൊൽക്കത്ത, ലക്നൗ എന്നിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here