ഒരു ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. ആദ്യമായി കോവിഡ് കണ്ടെത്തിയ വുഹാനിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ രാജ്യം ആശങ്കയിലാണ്. വുഹാനില്‍ ഏഴ് കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രോഗബാധ കണ്ടെത്തിയ പ്രദേശം മുഴുവന്‍ ലോക്ക്ഡൗണ്‍ ചെയ്തു. 2020 ജൂണിന് ശേഷം ആദ്യമായാണ് ഇവിടെ കോവിഡ് കണ്ടെത്തുന്നത്.

വുഹാനിലുള്ള 11 ദശലക്ഷം പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വുഹാനിലെ മുഴുവന്‍ സ്‌കൂളുകളും ട്യൂഷന്‍ സെന്ററുകളും അടച്ചിടാന്‍ ഉത്തരവിട്ടതായി ചൊവ്വാഴ്ച്ച ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച്ച മുതല്‍ ചൈനയിലെ 27 നഗരങ്ങളില്‍ 350 പേര്‍ക്ക് കോവിഡ് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനമായ ബെയ്ജിങില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില വിമാനങ്ങളും ട്രെയിനുകളും ബസ്സുകളും റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here