കാസർകോഡ് ജില്ലയില്‍ ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു.കൂടാതെ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചു രണ്ടുപേര്‍ മരിച്ചതും കൂടുതല്‍ ആശങ്കക്ക് കാരണമാവുന്നു. ജില്ലയില്‍ ഇതുവരെ 1856 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കയ്യൂര്‍ ചീമേനി പഞ്ചായത്തുകളിലാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്തിനാല്‍ ഡെങ്കിപ്പനി തടയുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന വിമര്‍ശനവും ഉയര്‍ന്നു വരുന്നുണ്ട് എന്നാൽ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ജൂലൈ അവസാനം വരെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനക്ക് സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here