ഡിലിറ്റിനെ ഒരു ഓഫര്‍ ലഭിച്ചാലും വില്‍ക്കില്ല എന്ന് യുവന്റസ്. ബാഴ്സലോണയും ഡിലിറ്റിന്റെ ഏജന്റായ മിനോ റൈയോളയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും ഡിലിറ്റിനു വേണ്ടി നടന്നിട്ടില്ല എന്ന് യുവന്റസിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആര്‍തുറിനെ നല്‍കി ഡിലിറ്റിനെ ബാഴ്സലോണ വാങ്ങും എന്നായിരുന്നു അഭ്യൂഹം.

ഡിലിറ്റ് യുവന്റസിന്റെ അടുത്ത കുറേ വര്‍ഷങ്ങളിലേക്കുള്ള ഡിഫന്‍സീവ് മതിലായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ബൊണൂചിയും കെല്ലിനിയും ഒക്കെ അവരുടെ മികച്ച കാലഘട്ടത്തെ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. ഇനി ഡിലിറ്റും ഡിമെറലും ആണ് യുവന്റസിന്റെ ഭാവി സെന്റര്‍ ബാക്ക് കൂട്ടുകെട്ട് എന്നാണ് യുവന്റസ് മാനേജ്മെന്റും കരുതുന്നത്. കഴിഞ്ഞ സീസണ്‍ അവസാനം ആയിരുന്നു റെക്കോര്‍ഡ് തുകയ്ക്ക് ഡിലിറ്റ് യുവന്റസില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here