ദുബായ്: യുഎഇ യിൽ ഇന്ന് 490 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 10,839 ആയി. ഇന്ന് 6 മരണവും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണപ്പെട്ടവരുടെ എണ്ണം 82 ആവുകയും ചെയ്തു. 112 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here