അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവും സംഘര്‍ഷവും നയതന്ത്ര തലത്തിലും ശക്തമാകുന്നു. ഹൂസ്​റ്റണിലെ ചൈനീസ്​ കോണ്‍സുലേറ്റ്​ പൂട്ടാന്‍ അമേരിക്ക ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ഇരുരാജ്യങ്ങളും തമ്മിലെ നയത​ന്ത്ര യുദ്ധം രൂക്ഷമാകുന്നത്​.

കൂടുതല്‍ ചൈനീസ്​ കോണ്‍സുലേറ്റുകള്‍ അടക്കാന്‍ ഉത്തരവിടുന്നത്​ സംബന്ധിച്ച്‌​ ആലോചിക്കുന്നുണ്ടെന്ന്​ ട്രംപ്​ ബുധനാഴ്​ച വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഹൂസ്​റ്റണില്‍ ചൈനീസ്​ കോണ്‍സുലേറ്റില്‍ തീ കണ്ട സംഭവം ​രേഖകള്‍ കത്തിക്കുന്നതാണെന്നാണ്​ നിഗമനമെന്നും ട്രംപ്​ പറഞ്ഞു. അമേരിക്കന്‍ നടപടിക്ക്​ തക്കതായ തിരിച്ചടി നല്‍കുമെന്ന്​ ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here