ദുബായുടെ വിവിധ ഭാഗങ്ങളിലായി 1822ലധികം ലേബർ ഹൗസിംഗ് യൂണിറ്റുകളിലായി കൊറോണ പ്രതിരോധത്തിനായുള്ള സുരക്ഷാ മാർഗനിർദേശ പ്രോഗ്രാമുകളും ബോധവൽക്കരണ കാമ്പയിനുകളും നടത്തിയതായി ശനിയാഴ്ച അധികൃതർ അറിയിച്ചു. തൊഴിലാളികൾ ഉപയോഗിക്കുന്ന റൂമുകൾ, കിച്ചണുകൾ, പെരുമാറുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ എങ്ങനെ സുരക്ഷിതമായി പെരുമാറാം എന്നും, ശുചിത്വം പാലിച്ചുകൊണ്ട് എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്നും കാമ്പയിൻ വഴി പരിശീലനം നൽകി. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിന്റെയും സാനിറ്റൈസേഷന്റെയും പ്രാധാന്യവും തൊഴിലാളികൾക്ക് പറഞ്ഞു കൊടുത്തു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെയും പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സിന്റെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും സംയുക്തമായ നേതൃത്വത്തിലാണ് വിവിധ ലേബർ ക്യാമ്പുകളിൽ കൊറോണ ബോധവൽക്കരണ ക്ലാസുകൾ നടത്തിയത്. മുഹൈസിന,ഹത്ത, ദുബായ് ഇൻവെസ്റ്റ്മെൻറ് പാർക്ക്, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, ജബൽ അലി, എക്സ്പോ സൈറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകൾ ഒക്കെ ഇതിൽ പെടും. ദുബായ് നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന ധാരാളം വികസന പദ്ധതികളുടെയും മറ്റും ഭാഗമായി ആയിരക്കണക്കിനു കൺസ്ട്രക്ഷൻ തൊഴിലാളികളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നതെന്നും കൊറോണ വ്യാപനം കൂടുതലായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും മറ്റും വിലയിരുത്തി അവർക്ക് വേണ്ട ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്നും ലേബർ അഫയർ കമ്മിറ്റി ജനറൽ കോ-ഓർഡിനേറ്റർ അബ്ദുല്ല ലഷ്ക്കാരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here