ഭാവിപദ്ധതികളും നിക്ഷേപസാധ്യതകളും ചർച്ച ചെയ്യുകയും പുതിയ കർമപരിപാടികൾക്കു രൂപം നൽകുകയും ചെയ്യുന്ന ദുബായ് ഫ്യൂച്ചർ ഫോറം ഒക്ടോബർ 10,11 തീയതികളിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ നടക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സാങ്കേതിക-വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.

ലോകത്തിന്റെ ഭാവി, വരുംകാലങ്ങളിലെ മാറ്റങ്ങൾ, വെല്ലുവിളികൾ എന്നിങ്ങനെ വിവിധ തലങ്ങളിലാകും പരിപാടികളെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here