കോവിഡ് -19 പാൻഡെമിക് നിയന്ത്രണ വിധേയമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഡ്രൈവ് ത്രൂ സെന്ററുകളിലും കോവിഡ് -19 പരിശോധന വർദ്ധിപ്പിക്കുന്നത് ദുബായ് അധികൃതർ തുടരുകയാണ്. എമിറേറ്റിലെ വിവിധ ടെസ്റ്റിംഗ് സൗകര്യങ്ങൾ ജൂൺ 19 വരെ 612,000 കോവിഡ് -19 ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറിയിച്ചു. കോവിഡ് -19 പരിശോധന വ്യാപകമാക്കുന്നത് വഴി വൈറസ് പടരുന്നത് കൂടുതൽ തടയുന്നതിനും ആശുപത്രികൾ, അംഗീകൃത സൗകര്യങ്ങൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രോഗബാധിതർക്ക് അടിയന്തിര വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കും.

കോവിഡ് -19 നെതിരെ പോരാടുന്നതിന് എമിറേറ്റ് സ്വീകരിച്ച സമഗ്ര നടപടികളും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതു-സ്വകാര്യ മേഖലയുടെയും സമൂഹത്തിന്റെയും സമഗ്രമായ ശ്രമങ്ങളും വൈറസ് വ്യാപനം തടയുന്നതിൽ ദുബായിയെ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ സഹായിച്ചുവെന്ന് കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ ടെസ്റ്റിംഗ് സ്ട്രീം ചെയർമാൻ ഡോ. ഹനൻ അൽ സുവൈദി പറഞ്ഞു.

പാൻഡെമിക് ഇപ്പോൾ നിയന്ത്രണ വിധേയമാണ്. വിപുലീകരിച്ച പരിശോധന കോവിഡ് -19 കേസുകളെയും പോസിറ്റീവ് കേസുകളുമായി സമ്പർക്കം പുലർത്തുന്നവരെയും നേരത്തേ തിരിച്ചറിയാൻ സഹായിക്കുന്നു. ആഗോള മാനദണ്ഡങ്ങളും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദുബായ് ഹെൽത്ത് അതോറിറ്റിയും സ്വീകരിച്ച പ്രോട്ടോക്കോളുകളും അനുസരിച്ച് എല്ലാ രോഗികൾക്കും മികച്ച വൈദ്യസഹായം നമ്മൾ നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here